മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി കെൽട്രോൺ നിർമ്മിച്ച ക്യാമറ സംവിധാനത്തിന്റെ ഉദ്ഘാടനവും കൈമാറ്റവും നടന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയാണ് ക്യാമറകൾ പ്രവർത്തിക്കുന്നത്. ആദ്യഘട്ടത്തിലെ നൂറെണ്ണം മോട്ടോർ വാഹന വകുപ്പിന്റെ സേവ് കേരള പദ്ധതിക്കായി കൈമാറി. റെഡ് ലൈറ്റ് സിഗ്നൽ വയലേഷൻ കണ്ടുപിടിക്കുന്നതിനുള്ള 18 ക്യാമറകളും സ്പീഡ് വയലേഷൻ കണ്ടുപിടിക്കുന്നതിനുള്ള ക്യാമറകളും തിരുവനന്തപുരത്തെ മൺവിളയിൽ ഉള്ള കെൽട്രോൺ കമ്മ്യൂണിക്കേഷൻ കോംപ്ലക്സിലാണ് തയാറാക്കിയത്. വ്യവസായ മന്ത്രി പി. രാജീവ്, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.