Ltd. Stop Superfast Services to huge success

ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർഫാസ്റ്റ് സർവീസുകൾ വൻ വിജയത്തിലേയ്ക്ക്
………………………………….
തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേയ്ക്കോ അതിനപ്പുറമോ സർവ്വീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് ബസ്സുകൾ, യാത്രക്കാരുടെ സൗകര്യാർത്ഥം സുരക്ഷിതമായി കൂടുതൽ വേഗത്തിൽ ലക്ഷ്യസ്ഥലങ്ങളിലേയ്ക്ക് എത്തിച്ചേരുന്നതിന് ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർഫാസ്റ്റ് സർവ്വീസുകളായി ക്രമീകരിക്കുകയുണ്ടായി. ആയതിൻ പ്രകാരം, എം.സി റോഡ് വഴി സർവ്വീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് ബസ്സുകളിലെ ഡെസ്റ്റിനേഷൻ ബോർഡിൽ പച്ച പ്രതലത്തിലും, എൻ.എച്ച് വഴി സർവീസ് നടത്തുന്ന സൂപ്പർഫാസ്റ്റ്‌ ബസ്സുകളിൽ മഞ്ഞപ്രതലത്തിലും LS -1/LS – 2 SFP എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാവും. LS-1 SFP-ഉം LS-2 SFP-ഉം എൻ.എച്ചിലും എം.സിയിലുമുള്ള കയറേണ്ടതും കയറേണ്ടതില്ലാത്തതുമായ ഡിപ്പോകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പ്രസ്തുത സർവ്വീസ് നടത്തുന്ന ബസ്സുകളുടെ ഫൂട്ട് ബോർഡുകൾക്ക് ഇടതു വശത്തും, യാത്രക്കാർ കാണുന്ന വിധത്തിൽ ബസ്സിനുള്ളിലും കയറാത്ത ഡിപ്പോകളുടെ പേര് പ്രദർശിപ്പിച്ചിരിക്കും. കയറാത്ത ഡിപ്പോകളുടെ സമീപമുള്ള നിശ്ചയിക്കപ്പെട്ട സ്റ്റോപ്പുകളിൽ ബസ്സ് സുരക്ഷിതമായി നിർത്തി യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനുമുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് പ്രസ്തുത ബസ്സുകൾ, രാത്രികാലങ്ങളിൽ എല്ലാ ഡിപ്പോകളിലും കയറിപ്പോകുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. മേൽ പ്രത്യേകതകളാൽ ടി സർവ്വീസുകൾ കൂടുതൽ ജനപ്രീതിയാർജ്ജിച്ചു വരികയാണ്. നിലവിൽ 169 ട്രിപ്പുകൾ ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർഫാസ്റ്റായി സർവ്വീസ് നടത്തുന്നു.