ബസുകളിൽ പബ്ലിക്ക് ഇൻഫർമേഷൻ സിസ്റ്റം നടപ്പിലാക്കുവാനുള്ള പദ്ധതിയിലേക്ക് ഇ ടെണ്ടർ ക്ഷണിച്ചു
കെ.എസ്.ആർ.ടി സിയുടെ അഞ്ഞൂറ് ബസുകളിൽ പബ്ലിക്ക് ഇൻഫർമേഷൻ സിസ്റ്റം നടപ്പിലാക്കുവാനുള്ള പദ്ധതിയിലേക്ക് ഇ ടെണ്ടർ ക്ഷണിച്ചു.
കെ.എസ്.ആർ.ടി സി ബസ്സുകളുടെ സമയവിവരങ്ങളും സ്റ്റോപ്പുകളും വിവിധ സേവനങ്ങളൂം കൈമാറുന്നതിനൊപ്പം വിനോദവും വിജ്ഞാനവും പകരുന്ന വിവരങ്ങളും യാത്രക്കാരിലേക്കെത്തിക്കുവാനാണ് പബ്ലിക്ക് ഇൻഫർമേഷൻ സിസ്റ്റം സംവിധാനത്തിലൂടെ കെ.എസ്.ആർ.ടി. സി ഉദ്ദേശിക്കുന്നത്.
ആദ്യഘട്ടമായി 400 ഓർഡിനറി ബസ്സുകളിലും 100 സൂപ്പർഫാസ്റ് ബസ്സുകളിലും പദ്ധതി നടപ്പിലാക്കും. 500 ബസ്സുകളിലും പബ്ലിക്ക് ഇൻഫർമേഷൻ സിസ്റ്റം നടപ്പിലാക്കുന്നവരെ മാത്രമേ ടെണ്ടറിൽ പരിഗണിക്കുകയുള്ളൂ.
വിശദവിവരങ്ങൾക്കായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ വെബ് ലിങ്ക് സന്ദർശിക്കുകയോ ചെയ്യുക
മൊബൈൽ – 9995707131
വെബ് ലിങ്ക് – https://etenders.kerala.gov.in/nicgep/app, https://www.keralartctender.com/