കെ.എസ് ആർ ടി സി രാമപുരം നാലമ്പലം സർവ്വീസ് ബുക്കിങ്ങ് തുടങ്ങി
—————————————-
കർക്കിടക മാസത്തിൽ രാമപുരത്തെ നാലമ്പലങ്ങളിലേയ്ക്ക് കെ എസ് ആർ ടി സി നടത്തുന്ന സർവ്വീസുകളിലേയ്ക്ക് ബുക്കിങ്ങ് ആരംഭിച്ചു. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നുമായി ഈ തീർത്ഥാടന കാലത്ത് നൂറ്റി അമ്പതോളം സർവ്വീസുകൾക്കാണ് കെ. എസ് ആർ ടി സി തയ്യാറെടുക്കുന്നത്. ഭക്തജനങ്ങൾക്കും സംഘടനകൾക്കും മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. രാമപുരത്തെ നാലമ്പലങ്ങൾ തമ്മിലുള്ള ആകെ ദൂരം 18 കി.മി മാത്രമായതിനാൽ വളരെ കുറഞ്ഞ സമയം കൊണ്ട് ഉച്ചപൂജയ്ക്ക് മുൻപ് ദർശനം പൂർത്തിയാക്കാമെന്നുള്ളതിനാൽ ബുക്കിങ്ങിൽ വലിയ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. തീർത്ഥാടകർക്ക് പരമാവധി സൗകര്യങ്ങളൊരുക്കി വളരെ പെട്ടന്ന് ദർശനം പൂർത്തിയാക്കി മടങ്ങിയെത്തുന്ന രീതിയിലാണ് സർവ്വീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
രാമപുരത്തെ നാലമ്പലദർശനത്തിന് ബജ്റ്റ് ടൂറിസത്തിന്റെ ഭാഗമായാണ് ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. മുൻകൂട്ടി ബുക്ക് ബുക്ക് ചെയ്ത തീർഥാടകാരെയാണ് ksrtc പ്രത്യേക സർവീസുകളിൽ നാലമ്പലങ്ങിൽ എത്തിക്കുന്നത്. കർക്കിടക മാസത്തിന്റെ പുണ്യ നാളുകളിൽ ശ്രീരാമ, ലക്ഷ്മണ, ഭരത, ശത്രുഘന ക്ഷേത്രങ്ങൾ ഒരേ ദിവസം ദർശനം നടത്തുന്ന ആചാരമാണ് നാലമ്പല ദർശനം. അൻപതു പേര് അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒന്നിച്ചു ബുക്ക് ചെയുന്നതിനുള്ള സൗകര്യം ഒരിക്കിയിട്ടുണ്ട്. സോണൽ co- ഓർഡിനേറ്റർ R അനീഷ്, കോട്ടയം -എറണാകുളം ജില്ലാ കോ -ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം എന്നിവർക്കാണ് രാമപുരം നാലമ്പലക്രമീകരണത്തിന്റെ ചുമതല.
————————————–
എറണാകുളം
8129134848
9207648246
നോർത്ത് പറവൂർ
9745962226
ആലുവ
9747911182
അങ്കമാലി
9847751598
പെരുമ്പാവൂർ
7558991581
കോതമംഗലം 9846926626
9656637383
മൂവാറ്റുപുഴ
9447737983
കൂത്താട്ടുകുളം
9497883291
9400944319
പിറവം
9446206897
എറണാകുളം -കോട്ടയം ജില്ലാ കോ -ഓർഡിനേറ്റർ
9447223212