The first electronic POS machine was distributed

ആദ്യ ഇലക്ട്രോണിക് പി.ഒ.എസ് മെഷീൻ വിതരണം നടത്തി

സമ്പൂർണ്ണ ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട കെ.എസ്.ആർ.ടി.സി. “E-Estate” റെന്റ് മാനേജ്മെന്റ് സിസ്റ്റം — ആദ്യ ഇലക്ട്രോണിക് പി.ഒ.എസ് മെഷീൻ വിതരണം

കെഎസ്ആർടിസിയുടെ ആധുനിക “E-Estate” റെന്റ് മാനേജ്മെന്റ് സിസ്റ്റവുമായി ബന്ധപ്പെട്ട് യൂണിറ്റുകൾക്കായുള്ള ആദ്യ ഇലക്ട്രോണിക് പി.ഒ.എസ് മെഷീൻ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ തിരുവനന്തപുരം സിറ്റി യൂണിറ്റ് ഓഫീസർക്ക് കൈമാറി.

കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ വാടകയ്ക്ക് നൽകിയിട്ടുള്ള കെട്ടിടങ്ങൾ, സ്റ്റാളുകൾ, കാൻറീനുകൾ, പെയ്ഡ് ശുചിമുറികൾ, പേ ആൻഡ് പാർക്ക് സൗകര്യങ്ങൾ തുടങ്ങിയവ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനായി രൂപകൽപ്പന ചെയ്തതാണ് E-Estate സോഫ്റ്റ്‌വെയർ

വാടക ഒടുക്കൽ ഓർമ്മപ്പെടുത്തലുകൾ, പെയ്മെന്റുകൾ പ്രോസസ് ചെയ്യൽ, പാട്ടക്കരാർ പുതുക്കൽ എന്നീ ആവർത്തന സ്വഭാവമുള്ള ജോലികളിൽ E-Estate സോഫ്റ്റ്‌വെയർ ഓട്ടോമാറ്റഡ് സംവിധാനം ആയതിനാൽ മാനവ വിഭവ ശേഷി കുറയ്ക്കുവാൻ ഏറെ സഹായകരമാണ്.

കൂടാതെ ഓൺലൈൻ പെയ്മെൻറ് സൗകര്യങ്ങൾ വാടക കൃത്യസമയത്ത് ലഭ്യമാകുന്നു എന്ന് ഉറപ്പാക്കുന്നു. വാടകക്കാരുടെ സ്ക്രീനിംഗ് ഉൾപ്പെടെ ഈ സംവിധാനത്തിലൂടെ നടത്താവുന്ന തിനാൽ ടെൻഡർ നടപടികളിലെ സുതാര്യത ഉറപ്പുവരുത്തുവാനുമാകുന്നു..

E-Estateസോഫ്റ്റ്‌വെയറിന്റെ പ്രാവർത്തനം കെഎസ്ആർടിസിയുടെ ഭരണ കാര്യക്ഷമത വർദ്ധിപ്പിക്കുകയും വാടക സംബന്ധമായ എല്ലാ ഇടപാടുകളും കൂടുതൽ വേഗത്തിൽ, കൃത്യതയോടെ, സുതാര്യമായി നടത്താനും സഹായിക്കുന്നു.