സംസ്ഥാനത്തെ ബസ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചതിനു സമാനമായി അന്തര്‍ ജില്ലാ ബോട്ട് സര്‍വ്വീസുകള്‍ 04.06.2020 മുതല്‍ പുനഃരാരംഭിക്കുന്നതാണെന്ന് ഗതാതഗ വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. വര്‍ദ്ധിപ്പിച്ച ബോട്ട് യാത്രാകൂലി കുറച്ച് പഴയ നിരക്ക് പുനഃസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കുന്നതാണ്. ബോട്ടില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കുന്നതല്ല.