കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി.ബസിൽ അപസ്മാര രോഗലക്ഷണം പ്രകടിപ്പിച്ച പിഞ്ചു കുഞ്ഞിനെ അവസരോചിതമായ ഇടപെടലിലൂടെ സർവ്വീസ് ബസിൽ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചവർക്ക് ഗതാഗത മന്ത്രി തോമസ് ചാണ്ടി പ്രഖ്യാപിച്ച പാരിതോഷികം വിതരണം ചെയ്തു..ബസ് ഡ്രൈവർ കെ.പി.വിനോദ് ,കണ്ടക്ടർ ബിനു അപ്പുക്കുട്ടൻ എന്നിവർക്ക് മന്ത്രിയുടെ നിർദ്ദേശ പ്രകാരം സഹോദരനായ തോമസ്.കെ.തോമസ ഗതാഗത മന്ത്രിയുടെ ശമ്പളത്തിൽ നിന്നും നൽകിയ് 25000 രൂപാ വീതമുള്ള തുക കൈമാറി. ബുധനാഴ്ച വൈകിട്ട് കെ.എസ്.ആർ.ടി.സി.ചങ്ങനാശേരി ഡിപ്പോകേന്ദ്രത്തിലായിരുന്നു ചടങ്ങ്.