ആദ്യകേരള മന്ത്രിസഭയുടെ 60-ാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് പ്രവാസിയും വികസനപ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി ഉദ്ഘാടനം ചെയ്തു. കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന സെമിനാറില്‍ വനം മന്ത്രി കെ.രാജു അധ്യക്ഷത വഹിച്ചു. കെ.വി.അബ്ദുല്‍ഖാദര്‍ എം.എല്‍.എ വിഷയം അവതരിപ്പിച്ചു. നോര്‍ക റൂട്ട്‌സ് സിഇഒ ഡോ.കെ.എന്‍.രാഘവന്‍ മോഡറേറ്ററായിരുന്നു. നോര്‍ക്ക ഡയറക്ടര്‍ കെ.വരദരാജന്‍, ഡോ.കെ.എന്‍.ഹരിലാല്‍, സാഹിത്യകാരന്‍ ബെന്യാമിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.എന്‍.എക്‌സ്.1611/17